യു.ആർ എഫ് ഗ്ലോബൽ അവാർഡ്
ഹെൻറി ബേക്കർ കോളജിന് യു.ആർ എഫ് ഗ്ലോബൽ അവാർഡ്
മേലുകാവുമറ്റം: ഹെൻറി ബേക്കർ കോളജിന് കൽക്കത്ത ആസ്ഥാനമായുള്ള യൂണിവേഴ്സൽ റിക്കാർഡ് ഫോറത്തിന്റെ ഗ്ലോബൽ അവാർഡ് ലഭിച്ചു.
എക്കോ ഫ്രണ്ട്ലി ക്യാംപസിനുള്ള അവാർഡാണ് ഒരു വർഷത്തെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചതിനുശേഷം നൽകിയത്.
പ്ലാസ്റ്റിക്ക് വിമുക്ത ക്യാംപസ്, സൗരോർജ്‌ജ വൈദ്യുതി, എൽ.ഇ.ഡി ബൾബുകൾ, മാലിന്യ പ്ലാന്റുകൾ, ഔഷധ സസ്യ തോട്ടം, മഴവെള്ളസംഭരണി, കിണർ റീചാർജ്ജ്, പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലെ മികവ് , ലൈബ്രറി, സ്മാർട്ട് ക്ലാസ്സ് റൂമുകൾ തുടങ്ങി വിവിധ രംഗങ്ങളിലെ മികവ് വിലയിരുത്തിയാണ് അവാർഡിനായി തിരഞ്ഞെടുക്കപെട്ടത്.
യൂ ആർ എഫ് ചീഫ് എഡിറ്ററും അന്താരാഷ്ട്ര ജൂറിയുമായ ഗിന്നസ് സുനിൽ ജോസഫ് അവാർഡ് ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ്. റവ വി.എസ്. ഫ്രാൻസിസിനു കൈമാറി. തദവസരത്തിൽ കോളേജ് മാനേജർ റവ. ബിജു ജോസഫ് , ട്രഷറർ റവ.പി.സി. മാത്തുകുട്ടി, ഡോ.ജോസ് മോൻ, അഡ്വ. മാത്യു ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.