സമ്മതിദായകരുടെ ദേശീയ ദിനം ആചരിച്ചു
ജനുവരി 25 ന്, ഹെൻറി ബേക്കർ കോളേജ്, മേലുകാവ് സമ്മതിദായകരുടെ ദേശീയ ദിനം ആയി ആചരിച്ചു. രാജ്യത്തിന്റെ ജനാധിപത്യം മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാനും ഭരണ വ്യവസ്ഥയിൽ ഓരോ വ്യക്തിക്കും ഉള്ള പങ്കാളിത്തം ഊട്ടിയുറപ്പിക്കുന്നതിനും വേണ്ടി വോട്ടർപട്ടികയില പേരു ചേർത്തുകൊണ്ട് തെരഞ്ഞെടുപ്പുകളിൽ പങ്കാളികളാകുന്നതിന് യുവാക്കളിൽ അവബോധം വളർത്തുന്നതിനും ദേശീയ വോട്ടർ ദിനാചരണത്തിലൂടെ കഴിയുന്നു. "വോട്ടിംഗിനെ പ്പോലെ മറ്റൊന്നുമില്ല ഞാൻ ഉറപ്പായും വോട്ട് ചെയ്യും " എന്നതാണ് 2024ലെ വോട്ടർ ദിന ആശയം.